നാദാപുരം: ഇലക്ട്രീഷ്യന്റെ കരവിരുതില്‍ തെളിയുന്നത് ജീവന്റെ തുടിപ്പുള്ള കലാരൂപങ്ങള്‍ .എടച്ചേരി കാക്കന്നൂര് ക്ഷേത്ര പരിസരത്തെ പാറോല്‍ പ്രവീണ്‍ കുമാറെന്ന ഇലക്ട്രീഷ്യനാണ് വയറിംഗ്-പ്ലംബിഗ് ജോലിക്കിടയിലും ജീവന്റെ തുടിപ്പുള്ള ശില്പങ്ങള് ഒരുക്കുന്നത്.
മലബാറിലെ പ്രശസ്തമായ എടച്ചേരി കാക്കന്നൂര് ക്ഷേത്ര പൂക്കലശഘോഷയാത്രയിലെ മുഖ്യ ആകര്‍ഷണം പ്രവീണ്‍ തീര്‍ത്ത ഗജവീരന്മാരന് മാരുടേതായിരുന്നു .ഇതിനു പുറമെ ആകര്‍ഷകങ്ങളായ പടയണി കോലങ്ങള്‍, ദേവ നൃത്തരൂപങ്ങള്‍ പ്രകാശം പരത്തുന്ന സൂര്യകാന്തി പൂക്കള്‍… പ്രവീണിന്റെ കരവിരുതില്‍ വിരിഞ്ഞത് നിരവധി കലാസൃഷ്ടികളാണ്.
2018-ലെ കേരളോത്സവത്തിന് മുഖ്യഗായകനായി പ്രവീണ്‍ പരിശീലനം കൊടുത്ത എടച്ചേരിയിലെ ഗായക സംഘമാണ് സംസ്ഥാന തലത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. പ്രൊഫഷണല്‍ അമേച്വര്‍ നാടകങ്ങളിലും പ്രവീണ്‍ കഴിവറിയിച്ചിട്ടുണ്ട്.
ഓട്ടന്തുള്ളല് കലാകാരന് കൂടിയായ പ്രവീണ്‍ സ്വന്തമായാണ്ഓട്ടന്തുള്ളല് ചമയങ്ങള്‍ നിര്‍മ്മിക്കുന്നത്. ഭാരം കുറഞ്ഞ കിരീടവും മറ്റ് ആsയാഭരണങ്ങളും പ്രവീണ്‍ നിര്‍മ്മിക്കുന്നുണ്ട്.