വിദേശത്തു ജോലിക്ക് പോയ മകനെ കാണാതായിട്ട് ഒമ്പത് വർഷം! ഒടുവിൽ വീഡിയോ കോളിലെത്തി ആശ്വാസവിളി…

തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് ജോലിക്ക് വിദേശത്തു പോയ മകൻ മടങ്ങി വന്നില്ല. പലയിടത്തും അന്വേഷിച്ചു.

ഡൽഹിയിലെ എംബസി വഴിയും മലയാളി അസോസിയേഷൻ വഴിയുമൊക്കെ പല തവണ ശ്രമങ്ങൾ നടത്തി. ഒന്നും ഫലം കണ്ടിരുന്നില്ല. 

ഒടുവിൽ മാതാപിതാക്കൾക്ക്  ആ മകനെ തിരിച്ചു കിട്ടി. ആര്യനാട് തോളൂർ മണികണ്ഠ വിലാസത്തിൽ സി സുന്ദരേശൻ- ബിഎസ് മണി ദമ്പതികളുടെ മകൻ എസ് പ്രവീൺ (34) ആണ് ഒമ്പത് വർഷത്തെ അജ്ഞാത വാസത്തിന് ശേഷം വീഡിയോ കോളിലൂടെ മാതാപിതാക്കൾക്ക് മുന്നിലെത്തിയത്.

വർഷങ്ങൾക്ക് ശേഷം മകനെ വീഡിയോ കോളിലൂടെയെങ്കിലും കണ്ട് സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം.

മുൻ തിരുവനന്തപുരം നഗരസഭ വാർഡ് കൗൺസിലർ ഐ പി ബിനുവും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഇൻസ്പെക്ടറുമായ ആർ. പ്രശാന്ത് എന്നിവരുടെ ഇടപെടലിലൂടെയാണ് പ്രതീക്ഷയോടെ കാത്തിരുന്ന ദമ്പതികൾക്ക് മുമ്പിലേക്ക് ആശ്വാസവാർത്ത എത്തിയത്. മകനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് ഈ കുടുംബം.

വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞ പ്രവീൺ ജോലിയൊന്നും ഇല്ലാതെ വളരെ മോശം അവസ്ഥയിലാണെന്നും വീട്ടുകാരെ കണ്ടെത്തി പ്രവീണിനെ ഉടനെ തിരികെ നാട്ടിൽ എത്തിക്കണമെന്നും ഇവർ പറഞ്ഞു.

തുടർന്ന് ബിനു സുഹൃത്തും ആര്യനാട്ടുകാരനുമായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഇൻസ്പെക്ടറുമായ പ്രശാന്തിനെ വിവരം അറിയിക്കുകയായിരുന്നു.

ശേഷം ഇവർ നൽകിയ പാസ്സ്പോർട്ട് വിവരങ്ങൾ വെച്ച് പ്രശാന്ത് പ്രവീണിന്റെ വീട് കണ്ടെത്തി. വീട്ടുകാരുമായി ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറുകയായിരുന്നു.

ബിനു അറിയിച്ചതനുസരിച്ച് സിപിഎം ആര്യനാട് ബ്രാഞ്ച് സെക്രട്ടറി അഡ്വ. അജേഷും സ്ഥലത്തെത്തി കാര്യങ്ങൽ ഏകോപിപ്പിച്ചു.

Related posts

Leave a Comment