ഉത്തര്‍പ്രദേശില്‍ ബിഎസ്പി സഖ്യം ഉപേക്ഷിച്ച നിഷാദ് പാര്‍ട്ടി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ ഭാഗമായി മാറി. നിഷാദ് പാര്‍ട്ടിയുടെ മേധാവിയായ സഞ്ജയ് നിഷാദിന്റെ മകന് പ്രവീണ്‍ നിഷാദ് ബിജെപിയില്‍ ചേര്‍ന്നു. നീണ്ടക്കാലം ഗോരഖ് പൂറിനെ പ്രതിനിധീകരിച്ചിരുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പ്രവീണ്‍ നിഷാദ് ഇവിടെ നിന്നും വിജയിച്ചത്. എസ്പി ടിക്കറ്റില്‍ മത്സരിച്ച പ്രവീണ്‍ നിഷാദ് ബിജെപിയെയാണ് പരാജയപ്പെടുത്തിയത്.
ഗോരഖ്പൂര്‍ മണ്ഡലത്തിലെ എംപിയാണ് പ്രവീണ്‍ നിഷാദ്. കേന്ദ്രമന്ത്രി ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു പ്രവീൺ നിഷാദിൻ്റെ ബിജെപി പ്രവേശനം. എസ് പി ബിഎസ് പി ആര്‍എല്‍ഡി സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ അഖിലേഷ് യാദവിനും മായാവതിക്കുമെതിരെ രൂക്ഷ പ്രതികരണവുമായി നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
മായാവതിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അഖിലേഷ് യാദവ് പ്രവര്‍ത്തിക്കുന്നത്. ലോക്സഭാ തെരഞ്ഞടുപ്പില്‍ പാര്ട്ടിക്കാവശ്യമായ സീറ്റുകള്‍ ബിജെപി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സഞ്ജയ് നിഷാദ് പ്രതികരിച്ചിരുന്നു.