കാക്കിക്കുള്ളിലെ കലാകാരൻ പുറത്ത്;  പ്രവീൺ റാണയുടെ സിനിമ സംവിധാനം ചെയ്ത പോലീസുകാരന് സസ്പെൻഷൻ;  സാന്‍റോയുടെ സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധനയ്ക്ക്

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ സേ​ഫ് ആ​ന്‍റ് സ്ട്രോ​ങ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി പ്ര​വീ​ണ്‍ റാ​ണ​യു​ടെ സി​നി​മ​യെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സ്രോ​ത​സു​ക​ളും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കും. ചോ​ര​ൻ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത പോ​ലീ​സു​കാ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ന്‍റു ചെ​യ്തി​രു​ന്നു.

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​നും അ​നു​മ​തി​യി​ല്ലാ​തെ സി​നി​മാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നു​മാ​ണ് സ​സ്പെ​ന്‍റ് ചെ​യ്ത​ത്.

പ്ര​വീ​ണ്‍ റാ​ണ നി​ർ​മി​ച്ച്, നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ചോ​ര​ൻ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത റൂ​റ​ൽ പോ​ലീ​സി​നു കീ​ഴി​ലെ വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​എ​സ്​ഐ സാ​ൻ​ഡോ ത​ട്ടി​ലി​നെ​യാ​ണ് സ​സ്പെ​ന്‍റ് ചെ​യ്ത​ത്.

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​വീ​ണ്‍ റാ​ണ​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച​തി​നും,2022 ഡി​സം​ബ​ർ 14ന് ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ് മീ​റ്റി​ങി​ൽ പ​ങ്കെ​ടു​ത്ത​തി​നും, പോ​ലീ​സ് വ​കു​പ്പി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങാ​തെ സി​നി​മ സം​വി​ധാ​നം ചെ​യ്ത​തി​നാ​ലു​മാ​ണ് സാന്‍റോ ത​ട്ടി​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment