പാലോട് : അവഗണനയുടെ ട്രാക്കില്‍ തകര്‍ന്ന ജീവിതവുമായി ഒരുകായിക താരംകൂടിജീവിതവൃത്തിക്ക് അലയുന്നു. പാലോട് മൈലമൂട് ആമ്പാടി ഭവനില്‍ പ്രവീണ. പ്രവീണയുടെ കായികപ്രതീക്ഷകള്ക്കുമേല് കരിനിഴല്‍ വീണത് രണ്ടുപതിറ്റാണ്ട് മുമ്പാണ്. 1996 ജനവരി ഒന്ന്. സ്ഥലം ഏലൂരിലെ സംസ്ഥാനസ്ക്കൂള്‍ കായികമേളാ ഗ്രൗണ്ട്. 200മീ. ഓട്ടത്തില്‍ ട്രാക്കില്‍ വിസ്മയംതീര്ത്തുകൊണ്ട് തലസ്ഥാന ജില്ലക്കുവേണ്ടി പ്രവീണ എന്ന പത്താംക്ലാസുകാരിഅവസാന ലാപ്പിലേക്കെത്തുന്നു.
നിറഞ്ഞ കരഘോഷത്തിനിടെ സ്വര്ണ്ണപതക്കത്തില്മുത്തമിടേണ്ടിയിരുന്ന പ്രവീണ ട്രാക്കില്‍ കാല്‍തട്ടിവീണു. പിന്നാലെവന്നകോരൂത്തോട്കാരി മുന്നിലെത്തി. കാലൊടിഞ്ഞ പ്രവീണ ഏറെക്കാലുംആസ്പത്രിക്കിടക്കയില്. വീണുപോയട്രാക്കില് നിന്നും എഴുനേല്ക്കാന്പലവട്ടം ശ്രമിച്ചതാണ്. പക്ഷേ സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല.ജി.വി.രാജാ സ്പോര്‍സ് സ്ക്കൂളിന്റെ അഭിമാന താരമായിരുന്നൂ പ്രവീണ.മത്സരയിനങ്ങള്ക്കെല്ലാം വിജയക്കുതിപ്പു നല്കിയ കായികതാരം. ലോംങ്ജമ്പ്,100,200മീ.ഓട്ടം എന്നിവയായിരുന്നൂ പ്രധാന ഇനങ്ങള്‍. നിരവധി സംസ്ഥാനമത്സരങ്ങളില്‍ വിജയക്കൊടി പാറിച്ച ശേഷമാണ് 1996ലെ സംസ്ഥാന സ്ക്കൂള്മീറ്റിനിറങ്ങുന്നത്. നൂറുശതമാനം സ്വര്ണ്ണക്കുതിപ്പു പ്രതീക്ഷിച്ചിറങ്ങിയമത്സരത്തിലാണ് വിധി വീഴ്ച്ചയുടെ രൂപത്തിലെത്തിയത്. ചികിത്സാചെലവുകള്സര്ക്കാര് വഹിക്കുമെന്നും മത്സരത്തിനിടയില്‍ സംഭവിച്ച അപകടമായതിനാല്സര്ക്കാര് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ തീരുമാനം വന്നു.
പതിനെട്ടുവയസുകഴിഞ്ഞപ്പോള് ജോലിക്കായി ശ്രമം തുടങ്ങി. മുട്ടാത്ത വാതിലുകളില്ല.ഒന്നും നടന്നില്ല. ഏറ്റവുമൊടുവില്‍ ജി.വി.രാജ സ്ക്കൂളില്‍ വാര്ഡന്റെതാല്ക്കാലിക ജോലി നല്കി. അതും ആറുമാസത്തേക്ക്. ഭര്‍ത്താവ് അനില്കൂലിപ്പണിക്കു പോയിക്കിട്ടുന്ന വരുമാനം മാത്രമാണ് പ്രവീണയുടേയുംരണ്ടുമക്കളുടേയും ഏക ആശ്രയം. അധികൃതര്‍ കൈമലര്‍ത്തിയെങ്കിലും പ്രവീണതന്റെ ദൗത്യം മറക്കുന്നില്ല. സമീപത്തെ മൂന്നു സ്ക്കൂളുകളിലെകുട്ടികള്ക്ക് സൗജന്യമായി കായിക പരിശീലനം നല്കുന്നു.ഒരുകാലത്ത്ചിറകൊടിഞ്ഞ തന്റെ മോഹങ്ങള്‍ പുതിയ തലമുറയിലെക്കുട്ടിളിലൂടെ തിരിച്ചുപിടിക്കണം പ്രവീണ പറയുന്നു. അപ്പോഴും ജോലിയെന്ന സര്‍ക്കാര്‍ വാഗ്ദാനവുംപ്രവീണയുടെ ഏകപ്രതീക്ഷയും ബാക്കിയാവുന്നു.