എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയാൾ പലര്‍ക്കും അയച്ചുകൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അക്കാര്യം അറിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ തുടങ്ങി.
എന്റെ ഫോട്ടോകള്‍ നഗ്നച്ചിത്രങ്ങളാക്കി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയാണ് ഇയാള്‍ ചെയ്തത്.
സംഭവത്തില്‍ തമിഴ്നാട് സ്വദേശി ഭാഗ്യരാജ് എന്ന 22കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം റിമാന്‍ഡ് ചെയ്ത പ്രതി ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ജാമ്യത്തില്‍ പുറത്തിറങ്ങി.
ഇതിനുശേഷം പ്രതി വൈരാഗ്യ ബുദ്ധിയോടെ കൂടുതല്‍ ഉപദ്രവിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം നിരന്തരം പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ആയിട്ടില്ല.
തന്നെ വേദനിപ്പിക്കുന്നതിനായി നിലവില്‍ മകളുടെ ചിത്രമാണ് ഇയാള്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രവീണ പറഞ്ഞു. ഇതോടെ സംഭവത്തില്‍ മകളും പോ ലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. -പ്രവീണ