കണ്ണൂര്‍ ഓര്‍ക്കാട്ടേരിയില്‍ ഭര്‍ത്താവിനെയും ഏഴുവയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് എട്ടു വയസിലേറെ പ്രായക്കുറവുള്ള കാമുകന്റെ ഒപ്പം യുവതി പോയ സംഭവത്തില്‍ കഥകള്‍ ഓരോന്നായി പുറത്തുവരുന്നു. ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത് നിഗൂഡതകളുടെ ചെപ്പു തുറക്കുന്ന തെളിവുകളാണ്. രണ്ടാഴ്ച്ച മുമ്പാണ് മൊബൈല്‍ ഷോപ്പ് ജീവനക്കാരിയെ കാണാതാകുന്നത്. പിന്നീട് ഇവരെ ഒരു വാടകവീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
പ്രവീണയുടെ ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണില്‍ നിന്ന് അംജാദുമൊത്തുള്ള രഹസ്യ വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒട്ടേറെ അശ്ലീല ഫോട്ടോകളും ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചു. ഈ ഫോണാകട്ടെ ഉപയോഗിക്കാത്തതുമായിരുന്നു. ഇവര്‍ താമസിച്ചിരുന്ന റൂമില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍, നിരവധി അശ്ലീല പുസ്തകങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിലയേറിയ മദ്യവും രഹസ്യമായി സൂക്ഷിച്ചിരുന്നു. പകല്‍ വാടകവീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഇവര്‍ രാത്രികളിലായിരുന്നു കറക്കം മുഴുവന്‍.
കോഴിക്കോട് നഗരത്തിലൂടെ കറങ്ങിയിരുന്ന ഇവര്‍ മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലിലെ ജോലിക്കാരെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ സമയം പോലീസിന്റെ കണ്ണില്‍ നിന്നു രക്ഷപെടാനായി മലയാളത്തിലെ ഒരു വാര്‍ത്ത ചാനലിന്റെ പേരില്‍ തയാറാക്കിയ ഐഡി കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. മീഡിയ ഐടി കാര്‍ഡില്‍ അംജാദിന്റെ ഫോട്ടോയ്ക്കൊപ്പമുള്ള പേര് അജു വര്‍ഗീസ് എന്നാണ്. കണ്ണട ധരിച്ച ഫോട്ടോയാണു പ്രവിണ കാര്‍ഡിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോന് എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
കേരള പോലീസ് ക്രൈം സ്ക്വാഡിന്റെ ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇതിലും അംജാദിന്റെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്. പേര് അജ്മല്‍ എന്നായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയയിട്ടില്ല ഇതു കൂടാതെ വീട്ടിലേയ്ക്ക് ആരെങ്കിലും വരുന്നതു കാണാനായി ബക്കറ്റില്‍ സൗണ്ട് സെന്‍സര്‍ സംവിധാനമുള്ള ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയയ 100ന്റെ 156 കള്ളനോട്ടുകളും ഇവിടെ നിന്നു കണ്ടെടുത്തു. ഒറ്റനോട്ടത്തില്‍ ഒറിജിനലിനെ വെല്ലുമെങ്കിലും തോട്ടു നോക്കിയാല്‍ വ്യത്യാസം അറിയാം. 500 രൂപ സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളും ഇവര്‍ വ്യാജമായ നിര്‍മ്മിച്ചിരുന്നു. ഇതില്‍ ചിലതു കോഴിക്കോട്ടെ ലോട്ടറി വില്‍പ്പനക്കാരനു നല്കി തുക വാങ്ങുകയും ചെയ്തിട്ടുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ഉടന്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്നു കോഴിക്കോട് റൂറല്‍ എസ് പി പറഞ്ഞു. ഡിസംബര്‍ 9 ന് രാത്രിയാണ് ഇരുവരും കോഴിക്കോടു നിന്നു പിടിയിലായത്.