സംവിധായകന്‍റെ മുഖത്ത് നോക്കി ആ കാര്യം തുറന്നു പറഞ്ഞു; സീരിയൽ അഭിനയം പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ്  പ്രവീണ


അ​മ്മാ​യി​യ​മ്മ പോ​ര്, കു​ഞ്ഞി​നു വി​ഷം കൊ​ടു​ക്ക​ല്‍, കു​ശു​മ്പ്, കു​ന്നാ​യ്മ, ച​തി, ക​ള്ളം എ​ന്നി​ങ്ങ​നെ​യു​ള്ള സി​റ്റു​വേ​ഷ​ന്‍​സ് മാ​ത്ര​മേ സീ​രി​യ​ലു​ക​ളി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു​ള്ളു.

സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി മാ​ത്രം സീ​രി​യ​ല്‍ പി​ടി​ക്കു​ക​യാ​ണ്. സാ​മ്പ​ത്തി​കം നോ​ക്കു​ന്ന​തി​നാ​ൽ, ഇ​ങ്ങ​നെ​യേ ചെ​യ്യാ​നാ​കൂ എ​ന്നാ​ണ് സം​വി​ധാ​യ​ക​രും നി​ർ​മ്മാ​താ​ക്ക​ളും പ​റ​യു​ന്ന​ത്.

ഒ​രു കു​ടും​ബ​ത്തി​ലും ഒ​രി​ക്ക​ലും കാ​ണാ​ത്ത സി​റ്റു​വേ​ഷ​ന്‍​സാ​ണ് സീ​രി​യ​ലു​ക​ളി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ജീ​വി​ത​ഗ​ന്ധി​യാ​യ പ്ര​മേ​യ​ങ്ങ​ള്‍ സീ​രി​യ​ലു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ല.

സീ​രി​യ​ലു​ക​ളി​ലെ ഈ ​മ​ണ്ട​ത്ത​ര​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് കാ​ണാ​നാ​ണ് പ്രേ​ക്ഷ​ക​ര്‍ ഇ​ത് കാ​ണു​ന്ന​ത്. അ​ല്ലാ​തെ, ആ ​സീ​രി​യ​ലി​ലെ ക​ലാ​മൂ​ല്യ​വും പ്ര​മേ​യ മി​ക​വും ഒ​ന്നും ക​ണ്ടി​ട്ട​ല്ല.

അ​ത്ത​രം ഒ​രു സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കെ സി​റ്റു​വേ​ഷ​ന്‍​സ് അ​സ​ഹ​നീ​യ​മാ​യി മാ​റി​യ​പ്പോ​ള്‍ അ​ക്കാ​ര്യം സം​വി​ധാ​യ​ക​നോ​ട് പ​റ​ഞ്ഞ് അ​ഭി​ന​യം മ​തി​യാ​ക്കി മ​ട​ങ്ങി​യി​ട്ടു​ണ്ട്.
-പ്ര​വീ​ണ

Related posts

Leave a Comment