പ്രണയവിവാഹമായിരിക്കുമെന്ന് തുറന്നു പറഞ്ഞ് പ്രയാഗ. തനിക്ക് അറേഞ്ച്ഡ് മാര്യേജിനെ കുറിച്ച് ആലോചിക്കാനാകില്ലെന്ന് നടി പ്രയാഗ മാര്‍ട്ടില്‍. പ്രണയം തോന്നുന്ന ആളെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. വിവാഹ ജീവിതത്തിലും പ്രണയമുണ്ടാകണമെന്നും താരത്തിനുണ്ട്. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ.അച്ഛനും അമ്മയും അറേഞ്ച്ഡ് മാര്യേജായിരുന്നെങ്കിലും അന്നു മുതല്‍ പ്രണയത്തിലാണ്. ഇപ്പോഴും പ്രണയിക്കുന്നവരെ പോലെയുള്ള അവരെ കണ്ട് ഇപ്പോഴും പലരും ലൗ മാര്യേജായിരുന്നോ എന്ന് ചോദിക്കാറുണ്ടെന്നും പ്രയാഗ പറയുന്നു. ഫുക്രിയാണ് പ്രയാഗയുടെ ഇനി റിലീസാകാനുള്ള ചിത്രം.
പ്രണയവിവാഹമെന്ന് പ്രയാഗ
