മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് പ്രയാഗ മാര്ട്ടിന്. ഇപ്പോഴിതാ, തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ.
ഒരു റിലേഷന്ഷിപ്പിനെക്കുറിച്ചോ പാര്ട്ണറെക്കുറിച്ചോ ഒന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ കരിയറില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും പ്രയാഗ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രണയം സിനിമയോടാണ്. ഡേറ്റിംഗ് എന്ന ആശയത്തോട് താല്പര്യമില്ല. സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്നോട്ടെ. നാച്ചുറല്‍ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം.
ഡേറ്റിംഗിനു വേണ്ടി ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിംഗ് ആയിക്കൂടാ എന്ന് ചോദിച്ചു ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല.
എനിക്ക് അത് താല്പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല.
എന്റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കും. ഒരു നടിയെന്ന നിലയില്‍ സ്ക്രീനിംഗ് റൊമാന്റിക് വൈബ് കൊണ്ടുവരാന്‍ എനിക്ക് സാധിക്കും. റിയല്‍ ലൈഫില്‍ റൊമാന്‍സ് കാണിക്കുന്ന കാര്യത്തില്‍ ഞാന്‍ ഷൈയാണ്- പ്രയാഗ പറയുന്നു.