ഫാഷൻ ലോകത്തെ പുതുപുത്തൻ ട്രെൻഡുകൾക്കൊപ്പാണ് എന്നും നടി പ്രയാഗ. ഇത്തരം ഡ്രസുകൾ ധരിക്കുന്നതിൽ ഒരു മടിയും കാണിക്കാറുമില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ ലുക്കുകൾ എല്ലാം സമൂഹമാധ്യമത്തിൽ വലിയ രീതിയിൽ തരംഗമാകാറുണ്ട്.
കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ പ്രമോഷനായെത്തിയ താരത്തിന്റെ ലുക്ക് വൈറലായിരുന്നു. അതിനുമുൻപ് പ്രയാഗ ധരിച്ച ഒരു പാന്റിന് വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും കിട്ടിയിരുന്നു. ഇപ്പോഴിതാ ട്രോളുകൾക്കും വിമർശനങ്ങൾക്കുമെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നാണ് പ്രയാഗ ചോദിക്കുന്നത്. പ്രയാഗയുടെ ലുക്ക് കേരളത്തിലെ രീതിക്ക് പറ്റുന്നതല്ലല്ലോ എന്ന ചോദ്യത്തിനും നടി ഉത്തരം നൽകി.
നെഗറ്റീവ് കമന്റുകൾ ഓരോരുത്തർ പറയുന്നതിൽ ഞാൻ എന്ത് ചെയ്യണം ബ്രോ. എനിക്ക് എന്ത് ചെയ്യാൻ പറ്റും. വേറെ ആളുകളുടെ ഇഷ്ടത്തിനാണോ എന്റെ ഇഷ്ടത്തിനാണോ ഞാൻ ജീവിക്കേണ്ടത്.
മലയാള നടി എന്ന നിലയ്ക്ക് ഞാൻ എപ്പേഴും അടച്ചു കെട്ടി പൂട്ടിയ ഉടുപ്പിടണമെന്നാണോ പറയുന്നത്. നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യുന്നവരോടാണ് ഇതെല്ലാം ചോദിക്കേണ്ടത്. അല്ലാതെ ഞാൻ അല്ലല്ലോ മറുപടി പറയേണ്ടത്. പ്രയാഗ പറഞ്ഞു.