ഏവർക്കും പ്രിയങ്കരിയായ നടിയാണ് പ്രയാഗ മാർട്ടിൻ. കഴിവിന് അനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സിനിമ എന്നത് മാത്രമായിരുന്നു ജീവിതം. അതിനിടയില്‍ സുഹൃത്തുക്കളെയും കുടുംബത്തെയും കണ്ടാലായി. പല കഥാപാത്രങ്ങളും പൂര്‍ണ സംതൃപ്തി തരുന്നവയുമായിരുന്നില്ല. എനിക്ക് കിട്ടിയ എല്ലാ അവസരങ്ങളെയും നന്ദിയോടെയാണ് കാണുന്നത്. പക്ഷെ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്റെ യാത്ര അത്ര ആസ്വാദ്യകരമായിരുന്നില്ല.
കഴിവിന് അനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് മിണ്ടാതിരുന്നു. നന്നായി ചിന്തിക്കാനുള്ള സമയം വേണമെന്നും അതിന് ബ്രേക്ക് ആവശ്യമാണെന്നും മനസിലായി. സിനിമ ഒരു വലിയ കമ്മിറ്റ്മെന്റാണ്. ഒരു സിനിമയിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ അതു മാത്രമായിരിക്കണം മനസില്‍.
കഥാപാത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ക്കിടയില്‍ സ്വന്തം കാര്യങ്ങള്‍ മാറ്റിവയ്ക്കേണ്ടി വരും. തുടര്‍ച്ചയായി സിനിമകള്‍ ഏറ്റെടുക്കുമ്പോല്‍ ആ ലോകത്തേക്ക് മാത്രമായിട്ട് ചുരുങ്ങും. നാലോ അഞ്ചോ പടം ചെയ്തു കഴിഞ്ഞ് ഒരു ബ്രേക്ക് എടുക്കാമെന്ന് കരുതും. അപ്പോഴേക്കും ആളുകള്‍ ചോദിക്കും. അയ്യോ ഇപ്പോള്‍ സിനിമയൊന്നുമില്ലേ? എന്തുപറ്റി? ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാറില്ല. ഒരു വര്‍ഷം കൊണ്ട് ഇത്ര സിനിമകള്‍ ചെയ്യുമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. എനിക്ക് ഞാനെന്ന വ്യക്തിയോടാണ് ഉത്തരവാദിത്വം. മറ്റുള്ളവരോടല്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു.