ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. നാടൻ ലുക്കിൽ മാത്രം കണ്ടിട്ടുള്ള പ്രയാഗ വളരെപെട്ടെന്നാണ് വ്യത്യസ്ത മേക്കോവറുകളില്‍ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
വ്യത്യസ്തമായ വസ്ത്ര രീതിയിലും മേക്കപ്പിലും എത്തിയാണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ ചില ചിത്രങ്ങളാണ് ചര്‍ച്ചയായി മാറിയിട്ടുള്ളത്.
പ്രമുഖ ജ്വല്ലറിക്ക് വേണ്ടിയാണ് ഈ ഫോട്ടോ ഷൂട്ടെന്ന് പ്രയാഗ കുറിച്ചിട്ടുണ്ട്. പോസിറ്റീവായും നെഗറ്റീവായുമുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ളത്.
ഇതെന്താണ് സംഭവിച്ചതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കുട്ടിക്കൊന്നുമില്ല, എല്ലാം ശരിയാവും. മിടുക്കി കുട്ടിയാണ്, കുട്ടിക്കെന്താണ് പറ്റിയത് തുടങ്ങിയ കമന്റുകളായിരുന്നു ചിത്രങ്ങളുടെ താഴെ കൂടുതലായും വന്നത്. നിമിഷനേരം കൊണ്ട് ചിത്രങ്ങളെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.