ശബരിമല: തീർഥാടന കേന്ദ്രങ്ങളായ ശബരിമലയെയും മധുരയെയും ബന്ധിപ്പിച്ചുള്ള ഹൈവേ അടുത്ത വർഷം യാഥാർഥ്യകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി ഇതു സംബന്ധിച്ച് ചർ്ച്ച നടത്തിയതായും അദ്ദേഹം അിറയിച്ചു.
പന്പ, ഇലവുങ്കൽ, കരിമല, മുണ്ടക്കയം, മധുര റോഡാണ് യാഥാർഥ്യമാകുക. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ, കോഴിക്കാനം, പുൽമേട്, ശബരിമല റോഡിനായുള്ള നിവേദനവും നൽകിയിട്ടുണ്ട്. ഈ റോഡിനെ മധുര ഹൈവേയുമായി ബന്ധിപ്പിക്കാനാണ് പദ്ധതി.
ശബരിമല മാസ്റ്റർ പ്ലാൻ ബൃഹത്തായ രീതിയിൽ നടപ്പാക്കും. എരുമേലി, അഴുത, കരിമല വഴിയുള്ള പരന്പരാഗത പാത വനംവകുപ്പ് ദേവസ്വം ബോർഡിന് കൈമാറണമെന്ന് ബോർഡംഗം അജയ് തറയിൽ ആവശ്യപ്പെട്ടു. ഇതുവഴിയെത്തുന്ന അയ്യപ്പ ഭക്തർക്ക് ശുദ്ധജലവും ചികിത്സാ സൗകര്യവുമുൾപ്പെടെ ലഭ്യമാക്കുന്നതിന് ഈ കൈമാറ്റം അനിവാര്യമാണ്. കുന്നാർ ഡാമിന്റെ ഉയരം വർദ്ധിപ്പിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.