എന്നാലും എന്‍റെ ഗോപാലാകൃഷ്ണാ..! കോടികൾ തട്ടിയെടുത്തെന്ന ആക്ഷേപങ്ങളിൽ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും അ​ജ​യ് ത​റ​യി​ലി​നും എ​തി​രേ ദേവസ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, മു​​​ൻ അം​​​ഗം അ​​​ജ​​​യ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം. ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ദേ​​​വ​​​സ്വം വി​​​ജി​​​ല​​​ൻ​​​സ് എ​​​സ്പി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

എ​​​സ്പി​​​യോ​​​ട് ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ ക​​​ഴ​​​മ്പു​​ണ്ടെ​​​ന്നു ക​​​ണ്ടാ​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യും.

പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നും അ​​​ജ​​​യ് ത​​​റ​​​യി​​​ലും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ ഒ​​​രു പൈ​​​സ​​​യെ​​​ങ്കി​​​ലും അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ചെ​​​ല​​​വാ​​​ക്കു​​​ക​​​യോ ദു​​​രു​​​പ​​​യോ​​​ഗം ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നു ക​​​ണ​​​ക്കു​​​പ​​​റ​​​യേ​​​ണ്ടി വ​​​രു​​​മെ​​​ന്നു ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​ ​​പ​​​ത്മ​​​കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

150 കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​താ​​​യും വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് 24 ല​​​ക്ഷം രൂ​​​പ യാ​​​ത്ര​​​പ്പ​​​ടി​​​കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യും മ​​​രാ​​​മ​​​ത്ത് വി​​​ഭാ​​​ഗ​​​ത്തി​​​ന് 59 കോ​​​ടി രൂ​​​പ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യും റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​നെ​​​യും സ​​​ർ​​​ക്കാ​​​രി​​​നെ​​​യും ക​​​ബ​​​ളി​​​പ്പി​​​ച്ച് നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യു​​​മാ​​​ണ് ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള​​​ള​​​ത്. ഇ​​​തേ​​​ത്തുട​​​ർ​​​ന്ന് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും അം​​​ഗ​​​വും യാ​​​ത്ര​​​പ്പ​​​ടി ഇ​​​ന​​​ത്തി​​​ൽ 24 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് എ​​​ഴു​​​തി​​​യെ​​​ടു​​​ത്ത​​​തെ​​​ന്നും ഈ ​​​പ്ര​​​വ​​​ണ​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റും അം​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ബോ​​​ർ​​​ഡി​​​ന്‍റെ വാ​​​ഹ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ലോ​​​ഗ് ബു​​​ക്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കും.

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ സാ​​​മ്പ​​ത്തി​​​ക ഉ​​​പ​​​യോ​​​ഗം സം​​​ബ​​​ന്ധി​​​ച്ച് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഫി​​​നാ​​​ൻ​​​സ് വി​​​ജി​​​ല​​​ൻ​​​സ് രൂ​​​പീ​​​ക​​​രി​​​ക്കും. ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന തു​​​ക സം​​​ബ​​​ന്ധി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്നി​​​ല്ല. ചി​​​ല​​​യാ​​​ളു​​​ക​​​ൾ ഇ​​​തി​​​നെ സാ​​മ്പ​​​ത്തി​​​ക സ​​​മ്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എ.​ ​​പ​​​ത്മ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ എ​​​ല്ലാ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലും സി​​​സി ടി​​​വി കാ​​​മ​​​റ സ്ഥാ​​​പി​​​ക്കും. ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്തി​​​രു​​​ന്നാ​​​ൽ ഓ​​​രോ ക്ഷേ​​​ത്ര​​​ത്തി​​ലും ന​​​ട​​​ക്കു​​​ന്ന​​​ത് കാ​​​ണാ​​​ൻ ക​​​ഴി​​​യും. വ​​​രു​​​മാ​​​ന ചോ​​​ർ​​​ച്ച അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​തി​​​ലൂ​​​ടെ ക​​​ഴി​​​യും.

ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണ്‍ ക​​​ഴി​​​ഞ്ഞാ​​​ൽ ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​ദേ​​​ശ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​വും വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കും.​​​റ്റ​​​വും ചെ​​​ല​​​വുകു​​​റ​​​ച്ച് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ ബോ​​​ർ​​​ഡ് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും. ക്ഷേ​​​ത്ര വ​​​രു​​​മാ​​​നം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ൽ ബോ​​​ർ​​​ഡ് പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച സാ​​​മ്പ​​ത്തി​​​ക സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു സ്പെ​​​ഷ​​ൽ റൂ​​​ൾ​​​സ് ത​​​യാ​​​റാ​​​ക്കും. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ദി​​​വ​​​സ​​​വേ​​​ത​​​ന​​​ത്തി​​​ൽ 50 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ക്കും. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി​​​ക്ക് ഇ​​​ൻ​​​സെ​​ന്‍റീ​​​വ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts