കൊച്ചി: ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ഭൂമിയും ഉണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. എം.ജി.രാജമാണിക്യം കമ്മീഷൻ റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ദേവസ്വത്തിന്റെ നൂറേക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ബോർഡിന്റെ ഭൂമി തിരിച്ചു തരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
നേരത്തെ, ഹാരിസണ്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമി കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച വാങ്ങിയിരുന്നു. ഇപ്പോള്‍ ഇവരുടെ കൈവശമാണ് ഈ സ്ഥലമുള്ളത്. എന്നാല്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച എം.ജി. രാജമാണിക്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.