ശബരിമലയില്‍ വര്‍ഷം മുഴുവനും ദര്‍ശനം സാധ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

EKM-PRAYARGOPALAKRISHNANചേര്‍ത്തല:  ശബരിമലയില്‍ വര്‍ഷം മുഴുവനും ദര്‍ശനം സാധ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.   കടക്കരപ്പള്ളി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന അയ്യപ്പ മഹാസത്രത്തിന് മുന്നോടിയായി നടത്തിയ മാളികപ്പുറം സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ അയ്യപ്പന്‍ യോഗ നിദ്രയിലാണ്.അതിന് വിഘ്‌നമുണ്ടാക്കുന്ന പുത്തനാ ചാരങ്ങള്‍ പാടില്ല. ആചാരത്തിന് പരിഷ്കാരങ്ങളും വേണ്ട. ശബരിമലയില്‍ തിരുപ്പതി മാതൃകയില്‍ ദര്‍ശനം അനുവദിക്കാനും കഴിയില്ല. ആഗമശാസ്ത്ര പ്രകാരം ശബരിമലയില്‍ പ്രതിഷ്ഠ നടത്തിയ തന്ത്രിക്കാണ് ആചാരങ്ങളില്‍ തീരുമാന മെടുക്കാനുള്ള അവകാശം. മതവിശ്വാസ മെന്നത് മാനവകുലത്തിന്റെ അടിത്തറ കളിലൊന്നാണ്.
ഹിന്ദുക്കളുള്‍പ്പെടെ എല്ലാ മതങ്ങള്‍ക്കും വിശ്വാസവും ആചാരങ്ങളുമുണ്ട്.

ഈ വിശ്വാസത്തെയും ആചാരങ്ങളെയും സംരക്ഷിക്കേണ്ട ബാദ്ധ്യത ഭരണഘടനാ സ്ഥാപനങ്ങള്‍ ക്കാണെന്നും പ്രയാര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. നടി കവിയൂര്‍ പൊന്നമ്മ യോഗം ഉദ്ഘാടനം ചെയ്തു.  എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ അധ്യ ക്ഷയായി.നടി പ്രവീണ, ഡി.അശ്വ നിദേ വ്, യജ്ഞാചാര്യന്‍ അഡ്വ.ടി.ആര്‍ രാമനാഥന്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ നായര്‍, പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, എന്‍.ഗോപാല കൃഷ്ണന്‍ നായര്‍, എസ്. ശ്രീകുമാര്‍, ബാബു പണിക്കര്‍, കനകം കര്‍ത്ത എന്നിവര്‍ പ്രസംഗിച്ചു.

Related posts