മലപ്പുറം: വിവാഹം കഴിഞ്ഞ് രണ്ടാം മാസം പ്രസവിച്ച യുവതി തിരൂരിനെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം അവിഹിതമാണെന്നു മനസിലാക്കിയ ഭര്‍ത്തൃവീട്ടുകാര്‍ യുവതിയെ കയ്യൊഴിയുകയും ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിയെ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് കഥയുടെ ചുരുളഴിഞ്ഞത്. തിരൂരിലെ ഒരു ആശുപത്രിയില്‍ ഇന്നലെയായിരുന്നു സംഭവം.
നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് രണ്ടു മാസം മുമ്പാണ് 27കാരിയായ യുവതിയുടെ വിവാഹം നടക്കുന്നത്. എന്നാല്‍ വിവാഹം നടക്കുന്നതിന്റെ മാസങ്ങള്‍ക്കു മുമ്പേ യുവതി പരിചയക്കാരനായ ഓട്ടോ െ്രെഡവവറില് നിന്ന് ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍ ഈ വിവരം യുവതി വിവാഹ സമയത്ത് പുറത്ത് പറഞ്ഞിരുന്നില്ല. ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്നും ഗ്യാസിന്റെ അസുഖമായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നുമാണ് യുവതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ പറഞ്ഞത്. യുവതിക്ക് ബ്ലീഡിംങ് വന്നതിനെത്തുടര്‍ന്ന് തിരൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോഴാണ് ഭര്‍തൃവീട്ടുകാര്‍ യുവതിക്ക് പ്രസവമടുത്ത വിവരം അറിയുന്നത്. ഇതോടെ അവര്‍ കയ്യൊഴിഞ്ഞു. ഇതിനിടെ ഈ ആശുപത്രിയില്‍ വച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ച യുവതിയ്ക്ക് ആശ്രയത്തിനുണ്ടായിരുന്നത്. ചില ബന്ധുക്കള്‍ മാത്രമായിരുന്നു. എന്നാല്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ സ്വന്തം വീട്ടുകാര്‍ പോലും വിമുഖത കാട്ടിയപ്പോള്‍ യുവതി കുഴങ്ങി. ഇതൊടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഈ ഇവരം ആരോ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിച്ചു.
തുടര്‍ന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കുട്ടിയെയും അമ്മയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ: ഹാരിസ് പഞ്ചിളി, എം.മണികണ്ഠന് എന്നിവരുടെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കുകയും തുടര്‍ന്ന് പൂര്‍ണ്ണ ആരോഗ്യവതിയായ കുട്ടിയെ സാറ എന്ന് പേരുനല്കി കോഡൂരിലെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. 60 ദിവസത്തിനുള്ളില്‍ അമ്മക്ക് കുട്ടിയെ എപ്പോള്‍ വേണമെങ്കിലും തിരികെ ആവശ്യപ്പെടാം . എന്നാല്‍ ഈ കാലാവധി തീരുന്ന മുറയ്ക്ക് കുട്ടിയെ നിയമപരമായി ദത്തു നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം കുഞ്ഞിന്റെ പിതാവിനെതിരെ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഓട്ടോ െ്രെഡവറായ ഇയാള്‍ക്ക് ഭര്യയും മൂന്ന് കുട്ടികളുമുണ്ട്.