വിവാഹത്തിന് മുമ്പ് ദമ്പതികൾ പ്രീ-വെഡ്ഡിംഗ് ഷൂട്ട് നടത്തുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. ഈ ഫോട്ടോകളും വീഡിയോകളും പലപ്പോഴും വിവാഹ സൽക്കാരത്തിന് എല്ലാവരുടെയും മുന്നിൽ പ്രദർശിപ്പിക്കാറുമുണ്ട്.
എന്നാൽ അടുത്തിടെ ഒരു പ്രീ-വെഡ്ഡിംഗ് വീഡിയോ ക്രിയാത്മകമായി എഡിറ്റ് ചെയ്ത് അത് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വിവാഹ ചടങ്ങിനിടെ ദമ്പതികൾക്കും അതിഥികൾക്കും മുന്നിൽ ഈ വീഡിയോ പ്ലേ ചെയ്തു. എഡിറ്റ് ചെയ്ത ഈ വീഡിയോ കണ്ട് വധുവും വരനും ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു.
ഒരു വശത്ത് ജനപ്രിയ സിനിമാ ഗാനങ്ങളും മറുവശത്ത് പ്രീ-വെഡ്ഡിംഗ് ഷൂട്ടിംഗിൽ നിന്നുള്ള ക്ലിപ്പുകളും ഒന്നിച്ച് പ്രദർശിപ്പിച്ച് അവയെ രസകരമായി താരതമ്യപ്പെടുത്തുകയും ചെയ്തു.
ഇത് തമാശയാണ്! എന്നാൽ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ – തികച്ചും സ്പോർടിവ്! അല്ലെങ്കിൽ, അത് എളുപ്പത്തിൽ ആഘോഷം നശിപ്പിക്കുമായിരുന്നു, ഞാൻ മികച്ച നിമിഷങ്ങൾ ശരിക്കും ആസ്വദിച്ചു’. എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ദമ്പതികളെ ട്രോളിയതാണെങ്കിലും അവർ ആ വീഡിയോ നന്നായി ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.
How trolling is acceptable within the known group 😅pic.twitter.com/HxIoshElS7
— macchu (@macchu_offcl) November 1, 2023