പ്രകൃതിയെ അവഗണിക്കുന്നത്, അത്ര നല്ലതിനല്ല എന്ന സത്യം തിരിച്ചറിഞ്ഞിരിക്കുകയാണ് പല അനുഭവങ്ങളിലൂടെ പലരും. ഇക്കാരണത്താല്‍ തന്നെ പ്രകൃതി സ്‌നേഹം വാക്കിലും പ്രവര്‍ത്തിയിലും കൊണ്ടു വരുവാനും പലരും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇത്തരനൊരു സാഹചര്യത്തിലാണ് എങ്കില്‍ എന്തുകൊണ്ട് വിവാഹദിവസം മണിയറയും പ്രകൃതി സൗഹൃദമാക്കിക്കൂടാ എന്ന ചിന്ത മണവാളച്ചെക്കന് ഉണ്ടായത്.
ഇങ്ങനെയൊരു ആഗ്രഹമുണ്ടായ സ്ഥിതിക്ക് അത് മാറ്റി വെക്കേണ്ട, പ്രകൃതി സൗഹൃദമായ രീതിയില്‍ മണിയറ ഒരുക്കാന്‍ ചെക്കന്‍ കൂട്ടുകാര്‍ക്ക് ചുമതല നല്‍കുകയും ചെയ്തു. അവരാകട്ടെ, കല്ല്യാണച്ചെക്കന്‍ ഏല്‍പ്പിച്ച ജോലി ചെയ്യുകയും ചെയ്തു, അതിന്റെ കൂട്ടത്തില്‍ തന്നെ നൈസാ നവദമ്പതികള്‍ക്കുള്ള റാഗിംഗും കൊടുത്തു.
വാഴയും ഓലയും കെട്ടിവച്ച് മനോഹരമായാണ് കൂട്ടുകാര്‍ മണിയറ ഒരുക്കിനല്‍കിയത്. സംഭവം കല്യാണച്ചെക്കന്‍ തന്നെയാണ് ഫേസ്ബുക് ഗ്രൂപ്പില്‍ പങ്കുവച്ചത്.
‘പ്രകൃതിയോട് ഇണങ്ങിയ മണിയറ ഒരുക്കാന്‍ ചങ്കുകളോട് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. എങ്കിലും മറക്കില്ല മക്കളെ പണി തരുന്നുണ്ട്.’- എന്നാണ് മണവാളനായ പ്രീജിത് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധിപേരാണ് വ്യത്യസ്തമായ മണിയറ കണ്ട് കമന്റ് ചെയ്തിരിക്കുന്നത്.