കടുത്തുരുത്തി: ട്രെയിനു നേരേയുണ്ടായ കല്ലേറിൽ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കല്ലറ കണ്ണംപുഞ്ചയിൽ പവിത്രന്റെ മകൾ പ്രീതാമോൾ (25) ന്റെ വിവാഹം ഇന്ന് കല്ലറ ശ്രീ ശാരദാ ക്ഷേത്രത്തിൽ നടക്കും. വൈക്കം സുജേഷ്ഭവനിൽ സുകുമാരൻ-ജലജ ദന്പതികളുടെ മകൻ സുജേഷാണ് വരൻ. 2015 ഒക്ടോബറിൽ ഹൈദരാബാദിലെ ജോലി സ്ഥലത്തേക്ക് ശബരി എക്സ്പ്രസിൽ യാത്ര ചെയ്യുന്പോഴാണ് കല്ലേറിൽ പ്രീതാമോളുടെ കണ്ണു തകർന്നത്.
ട്രെയിനിനു നേരെ ആരോ വലിച്ചെറിഞ്ഞ കല്ല് പ്രീതാമോളുടെ കണ്ണിൽക്കൊള്ളുകയായിരുന്നു. കല്ല് തറച്ചു ഇടതുകണ്ണിന്റെ കാഴ്ച പ്രീതാമോൾക്ക് നഷ്ടപ്പെടുകയായിരുന്നു. കോഴിക്കോട് വടകരയിലെ സഹകരണ ആശുപത്രിയിൽ നേഴ്സായി ജോലി നോക്കുകയാണ് ഇപ്പോൾ പ്രീതാമോൾ. കോട്ടയത്ത് സ്വകാര്യ കന്പനിയിൽ ഫിറ്ററായി ജോലി നോക്കുകയാണ് സുജേഷ്. ഇന്ന് 12 നും 12.30നും മധ്യേയുള്ള മുഹുർത്തത്തിലാണ് വിവാഹം.