ജപ്‌തി നടപടിക്കെതിരേ സമരം ചെയ്യുന്ന പ്രീത ഷാജിക്ക് നിയമപരമായി ഒരു ആനുകൂല്യത്തിനും അർഹതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ജപ്‌തി നടപടിക്കെതിരേ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിക്കെതിരേ ഹൈക്കോടതി. പ്രീതയ്ക്ക് നിയമപരമായി ഒരു ആനുകൂല്യത്തിനും അർഹതയില്ല. സർക്കാരും ഭൂമി ലേലത്തിനു പിടിച്ച രതീഷും ആകുന്നത് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇടപ്പള്ളിയിലെ ഭൂമിക്കു പകരം മറ്റൊരു സ്ഥലത്ത് എട്ടു സെന്‍റ് ഭൂമിയിൽ വീടും 10 ലക്ഷം രൂപയും നൽകാമെന്ന രതീഷിന്‍റെ വാഗ്ദാനം കോടതി വീണ്ടും ആവർത്തിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രീത ഷാജിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Related posts