വായ്പാ കുടിശിഖയുടെ പേരിൽ ജപ്തി;  പ്രീ​ത ഷാ​ജി എ​ത്ര തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നു കോ​ട​തി

കൊ​ച്ചി: വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ജ​പ്തി നേ​രി​ടേ​ണ്ടി വ​ന്ന പ്രീ​ത ഷാ​ജി​യു​ടെ കു​ടും​ബം 2009 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് എ​ത്ര തു​ക തി​രി​ച്ച​ട​യ്ക്കേ​ണ്ടി​യി​രു​ന്നെ​ന്ന് അ​റി​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ജ​പ്തി ന​ട​പ്പാ​ക്കാ​ൻ 2005 ലാ​ണ് ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ട​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള ലേ​ലം ന​ട​ന്ന​ത് 2014 ഫെ​ബ്രു​വ​രി 24 നാ​ണ്.

ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നു​ശേ​ഷം എ​ട്ടു വ​ർ​ഷം ക​ഴി​ഞ്ഞു ലേ​ലം ന​ട​ത്തി​യ​ത് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ടം ഈ​ടാ​ക്ക​ൽ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 29 ന്‍റെ​യും ഇ​ൻ​കം​ടാ​ക്സ് ആ​ക്ടി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ളി​ലെ ച​ട്ടം 688 ന്‍റെ​യും ലം​ഘ​ന​മാ​ണെ​ന്നാ​രോ​പി​ച്ചു പ്രീ​ത ഷാ​ജി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഈ ​ഹ​ർ​ജി​യി​ലാ​ണ് നി​യ​മാ​നു​സൃ​ത​മാ​യി ലേ​ലം ന​ട​ത്തേ​ണ്ടി​യി​രു​ന്ന 2009 വ​രെ എ​ത്ര തു​ക കു​ടി​ശി​ക​യു​ണ്ടാ​യി​രു​ന്നെ​ന്ന് അ​റി​യി​ക്കാ​ൻ ബാ​ങ്കി​നോ​ടു നി​ർ​ദേ​ശി​ച്ച​ത്.

ഇ​ന്ന​ലെ ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്കു വ​ന്നെ​ങ്കി​ലും ഒ​രാ​ഴ്ച ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സു​ഹൃ​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ക്കാ​ൻ പ്രീ​ത ഷാ​ജി​യു​ടെ കു​ടും​ബം ത​ങ്ങ​ളു​ടെ ഭൂ​മി ഈ​ടു ന​ൽ​കി​യി​രു​ന്നു. വാ​യ്പാ​ത്തി​രി​ച്ച​ട​വു മു​ട​ങ്ങി​യ​തോ​ടെ കു​ടി​ശി​ക പെ​രു​കി. തു​ട​ർ​ന്നാ​ണ് ബാ​ങ്കി​ന്‍റെ ക​ടം ഈ​ടാ​ക്കാ​ൻ ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ൽ ഇ​ട​പെ​ട്ട് ലേ​ലം ന​ട​ത്തി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related posts