മുംബൈ: പൂനയിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ, യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നിരുന്നു.
പ്രീതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഭർത്താവ് അഖിലിനെ അറസ്റ്റ് ചെയ്തത്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവിന്റെ വീട്ടിൽനിന്നു മകൾക്കു ക്രൂരമർദനമേറ്റിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ ആരോപിച്ചു.
പ്രീതിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
അഞ്ച് വർഷം മുൻപായിരുന്നു പ്രീതിയുടെയും അഖിലിന്റെയും വിവാഹം. ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നൽകിയിരുന്നു.
എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ ആരോപിച്ചു.