മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പ്രീ​തി മു​കു​ന്ദ​ൻ: കാ​ത്തി​രി​പ്പോ​ടെ ആ​രാ​ധ​ക​ർ

പ്ര​ശ​സ്ത ത​മി​ഴ് നാ​യി​കാ താ​രം പ്രീ​തി മു​കു​ന്ദ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക്. സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജു ഉ​ണ്ണി​ത്താ​ൻ നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ ഫൈ​സ​ൽ ഫ​സി​ലു​ദ്ദീ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മേ​നേ പ്യാ​ർ കി​യ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി പ്രീ​തി മു​കു​ന്ദ​ൻ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു.

സ്റ്റാ​ർ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ നാ​യി​കാ വേ​ഷ​ത്തി​ലൂ​ടെ​യും ആ​സൈ കൂ​ടൈ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് മ്യൂ​സി​ക് വീ​ഡി​യോ​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യും ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് പ്രീ​തി മു​കു​ന്ദ​ൻ.

മി​ക​ച്ച വി​ജ​യം നേ​ടി​യ മ​ന്ദാ​കി​നി എ​ന്ന റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​ത്തി​ന് ശേ​ഷം സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന മേ​നേ പ്യാ​ർ കി​യ ഒ​രു റൊ​മാ​ന്‍റി​ക് കോ​മ​ഡി ത്രി​ല്ല​റാ​ണ്.

സം​വി​ധാ​യ​ക​നാ​യ ഫൈ​സ​ൽ ഫ​സി​ലു​ദീ​ൻ, ബി​ൽ​കെ​ഫ്സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം- ഡോ​ൺ​പോ​ൾ പി, ​സം​ഗീ​തം-​അ​ജ്മ​ൽ ഹ​സ്ബു​ള്ള, എ​ഡി​റ്റിം​ഗ്- ക​ണ്ണ​ൻ മോ​ഹ​ൻ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment