കാഴ്ചപ്പാട് മാറണം
പ്രസവങ്ങളോടും ഡോക്ടര്‍മാരോടുമുള്ള കാഴ്ചപ്പാടും സമൂഹം മാറ്റണം, വിരളമാണെങ്കില്‍ പോലും വളരെ അപ്രതീക്ഷിതമായ പല അത്യാഹിതങ്ങളും ഗര്‍ഭത്തെ ചുറ്റിപ്പറ്റിയുണ്ടാകാം. എന്ത് സംഭവിച്ചാലും അത് ഡോക്ടറുടെ കുറ്റം കൊണ്ടാണ് എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം.
ചിലപ്പോൾ സങ്കീർണമാകാം…
എല്ലാ പ്രസവങ്ങളും സുഖപര്യവസായിക്കൊള്ളണമെന്നില്ല. പ്രസവമെന്ന പ്രക്രിയ ചിലപ്പോഴൊക്കെ സങ്കീര്‍ണ്ണമായിപ്പോകുന്നു. അത് ചികിത്സകരുടെയോ ആശുപത്രിയുടെയോ അനാസ്ഥ കൊണ്ടായിരിക്കില്ല. ഈ യാഥാര്‍ഥ്യം മനസിലാക്കാനുള്ള പക്വത ബന്ധുക്കള്‍ക്കുണ്ടാകണം.
ജീവിതരീതി മാറണം
ഡോക്ടര്‍മാര്‍ മാത്രം മനസ്സുവെച്ചതു കൊണ്ട് വര്‍ധിച്ചുവരുന്ന സിസേറിയന്റെ തോത് കുറയ്ക്കാന്‍ സാധിക്കില്ല. അത് സാധ്യമാകാന്‍ ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സമൂഹവും പ്രവര്‍ത്തിക്കണം. നമ്മുടെ ജീവിതരീതി തന്നെ പാടെ മാറ്റണം. ഫാസ്റ്റ് ഫുഡ് സംസ്കാരവും ദുര്‍മേദസും നമ്മുടെ ശത്രുക്കളാണ്.
സുസജ്ജമാവണം ആശുപത്രികൾ
പ്രസവം എന്ന പ്രക്രിയ വളരെ സങ്കീര്‍ണമാണ്. അപ്രതീക്ഷിതമായി എന്ത് സങ്കീര്‍ണ്ണതകളും സംഭവിക്കാം. അതിനെ നേരിടാനുള്ള തയ്യാറെടുപ്പും സന്നാഹങ്ങളും ഓരോ ആശുപത്രിയിലും ഉണ്ടാവണം. ഇവിടെ സമയമാണ് ജീവന് നിലനിര്‍ത്തുന്നത്.
അമ്മയ്ക്കും കുഞ്ഞിനും നല്ലത്
തീര്‍ച്ചയായും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും ഒരു വലിയ നീക്കം ഇതിനുവേണ്ടി നടക്കുന്നുണ്ട്. അതിനുള്ള പരിശ്രമങ്ങള്‍ ഗൈനക്കോളജി സംഘടന നിരന്തരം തുടരുന്നുണ്ട്. അമ്മയ്ക്കും കുഞ്ഞിനും നല്ലത് സുഖപ്രസവം തന്നെയാണ്, ഓരോ ഗൈനക്കോളജിസ്റ്റും ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം