വിദേശ രാജ്യങ്ങളില്‍ ഡെലിവറി സമയത്ത് ഭാര്യമാരോടൊപ്പം ഭര്ത്താക്കന്മാരെയും ഡെലിവറി റൂമില്‍ കയറ്റാറുണ്ട്. ചിലര്‍ ധൈര്യത്തോടെ കൂടെ നില്ക്കും.
മറ്റു ചിലരാകട്ടെ അല്പ സമയത്തിനു ശേഷം പുറത്തിറങ്ങി വരാറുമുണ്ട്. എന്നാല്‍ ഭാര്യയുടെ പ്രസവ സമയത്ത് ആശുപത്രി അധികൃധര്‍ ഭര്‍ത്താവ് അനില്‍ കൊപ്പുലയെ നിര്‍ബന്ധിച്ച് ഡെലിവറി റൂമില്‍ കയറ്റി.
സിസേറിയനിലൂടെ ഇയാളുടെ ഭാര്യ കുഞ്ഞിനു ജന്മം നല്കുന്നതു കാണാനിട വന്ന ഇയാള്‍ക്ക് മെന്റല്‍ ട്രോമ ഉണ്ടായി. പ്രസവ സമയത്ത് ആന്തരികാവയവങ്ങളും അമിത രക്തവും കണ്ട ഇയാളുടെ മാനസിക നില തെറ്റി പോയി.
വിവാഹ ജീവിതം തന്നെ താറുമാറാകുന്ന അവസ്ഥ ഉണ്ടായെന്നു കാണിച്ച് ആശുപത്രിക്കെതിരെ ആയാള്‍ പരാതി നല്കി. 100 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
ഓസ്ട്രേലിയയിലെ മെല്‍ബണിലെ റോയല്‍ വുമന്‍സ് ആശുപത്രിക്കെതിരെയാണ് പരാതി. 2018 ലാണ് ഇയാളുടെ ഭാര്യ ആണ് കുഞ്ഞിനു ജന്മം നല്‍കിയത്.
ഭാര്യയുടെ പ്രസവം കാണാന്‍ താല്പര്യമില്ലാതിരുന്ന ഇയാളെ ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധിച്ചു പ്രസവ മുറിയില്‍ കയറ്റുകയായിരുന്നു എന്ന് പരാതിയില്‍ വ്യക്തമാക്കി.
ആശുപത്രി ജീവനക്കാര്‍ തങ്ഹളുടെ ജോലിയില്‍ വീഴ്ച വരുത്തിയെന്നാണ് പരാതി. ഇയാള്‍ തന്നെയാണ് കോടതിയില്‍ പരാതി വാദിച്ചത്.
അതി ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ ഇയാള്‍ക്ക് ഇല്ലെന്ന് മെഡിക്കല്‍ പാനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഇയാളുടെ പരാതി തള്ളി.
കോടതി നടപടികളെ ചൂഷണം ചെയ്യുന്നുവെന്ന രൂക്ഷ വിമര്‍ശനത്തോടെയാണ് കോടതി പരാതി തള്ളിയത്. ദൃശ്യമാകുന്ന രീതിയിലുള്ള പരിക്കുകളോ നാശ നഷ്ടമോ ഇല്ലാത്തതിനാല്‍ ഇതിനെ ഒരി ഹാനി എന്ന രീതിയില്‍ കാണാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ വാദം.