പ്ര​ത്യു​ല്‍​പ്പാ​ദ​ന​ശേ​ഷിയുണ്ടേ 15 വ​യ​സു മു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ൾ പ്ര​സ​വി​ക്ക​ട്ടെ; വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്ത​ണ്ടെന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ്

 

മും​ബൈ: പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് 15-ാം വ​യ​സ് മു​ത​ല്‍ പ്ര​ത്യു​ല്‍​പ്പാ​ദ​ന​ശേ​ഷി​യു​ണ്ടെ​ന്നി​രി​ക്കെ വി​വാ​ഹ​പ്രാ​യം എ​ന്തു​കൊ​ണ്ട് 18ല്‍ ​നി​ന്നും 21ലേ​ക്ക് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ്.

മു​ന്‍ പി​ഡ​ബ്ല്യു​ഡി മ​ന്ത്രി​യും ക​മ​ല്‍​നാ​ഥി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യ സ​ജ്ജ​ന്‍ സിം​ഗ് വെ​ര്‍​മ​യാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ഉ​യ​ര്‍​ത്തി​യ​ത്.

എ​ന്നാ​ല്‍ സ​ജ്ജ​ന്‍ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ക്കാ​നാ​ണ് സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ത​ന്‍റെ ക​ണ്ടെ​ത്ത​ല​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, 15 വ​യ​സുള്ള​പ്പോ​ൾ കു​ട്ടി​ക​ളെ പ്ര​സ​വി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ അ​നു​യോ​ജ്യ​രാ​ണ്.

കു​റ​ഞ്ഞ​ത് 18 വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹ​ത്തി​ന് പ​ക്വ​ത​യു​ള്ള​വ​രാ​യി ക​ണ​ക്കാ​ക്കു​ന്നു. 18വ​യ​സാ​യ പെ​ൺ​കു​ട്ടി​ക​ൾ അ​വ​രു​ടെ അ​മ്മാ​യി​യ​മ്മ​യു​ടെ വീ​ട്ടി​ൽ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്നും വെ​ർ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ​യും സ​ജ്ജ​ൻ സിം​ഗ് വി​മ​ർ​ശി​ച്ചു. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 18ൽ​നി​ന്ന് 21ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യപ്പെ​ടാ​ൻ ശി​വ​രാ​ജ് സിംഗ് ചൗ​ഹാ​ൻ ശാ​സ്ത്ര​ജ്ഞ​നോ വി​ദ​ഗ്ധ ഡോ​ക്ട​റോ ആ​ണോയെന്നും സജ്ജൻ സിംഗ് ചോദിച്ചു.

Related posts

Leave a Comment