മിനിസ്‌ക്രീനില്‍ മലയാളികളുടെ ഇഷ്ടതാരമാണ് പാര്‍വതി. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ് പാര്‍വ്വതി പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് ശ്രദ്ധേയായത്. തുടര്‍ന്ന് ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു.
ഇപ്പോഴും സജീവമായ പ്രവര്‍ത്തനങ്ങളാണ് സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ നടി കാഴ്ചവയ്ക്കുന്നത്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. എന്നാല്‍ ഇപ്പോള്‍ തന്റെ ഗര്‍ഭ കാലം അസ്വദിക്കുന്ന പാര്‍വതിയുടെ ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതെ സമയം വീണ്ടും നിറവയറില്‍ നൃത്തം ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി. ”എല്ലാ ചൊറിയാന്‍ ആള്‍ക്കാര്‍ക്കു വേണ്ടിയും’ ആണ് ഇത് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പാര്‍വതി മെസേജ് പങ്കിട്ടത്.
നിങ്ങള്‍ക്ക് എന്റെ പ്രവര്‍ത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കില്‍ അത് ഗൗനിക്കാതിരിക്കുക, എന്നെ ബ്ലോക് ചെയ്തു പോവുക. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവം തന്നെയാണ്. ശരീരത്തിന് ഒരു ഉന്മേഷവും മസില്‍സിന് ഒരു ഫ്‌ളെക്‌സിബിലിറ്റിയുമാണ് ആണ് നൃത്തം നല്‍കുന്നത്.
എന്നുമാണ് പാര്‍വതി കുറിച്ചിരിക്കുന്നത്. സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്. നൃത്തത്തിലും സജീവയാണ് പാര്‍വ്വതി. പാര്‍വ്വതി ബീടെക്ക് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് വിവാഹിതയാകുന്നത്.
സംഗീത സംവിധായകനായ ബാലുവുമായുളള സൗഹൃദത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. തന്റെ ഗര്‍ഭകാല ഫോട്ടോഷൂട്ടിന്റെയും ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു…