കണ്ണൂർ: രണ്ടാം ഭാര്യ ഗർഭിണിയായതിന്റെ ആഘോഷം റിസോർട്ടിൽ നടക്കുന്നതിനിടെ ആദ്യ ഭാര്യ എത്തിയത് സംഘർഷത്തിനിടയാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞ് 12.30ന് പയ്യാന്പലത്തെ ഒരു സ്വകാര്യ റിസോർട്ടിലാണു സംഭവം. ഭാര്യ ഗർഭിണിയായതിന്റെ ആഘോഷച്ചടങ്ങ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പെരുവളത്ത്പറന്പ് സ്വദേശിയായ യുവാവു നടത്തുകയായിരുന്നു.
ഇതിനിടെയാണ് ആയിപ്പുഴ സ്വദേശിനിയായ ആദ്യ ഭാര്യ സ്ഥലത്തെത്തുകയും ഭർത്താവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തത്.
ആദ്യഭാര്യയുടെ കൂടെയുണ്ടായിരുന്നവരും ആഘോഷത്തിന് എത്തിച്ചേർന്നവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.
തുടർന്ന് റിസോർട്ട് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും പരാതിയിൽ കേസെടുത്തു.