ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്ങൾക്കു ഭാരക്കുറവും ഉണ്ടാവാം.
മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന്
ഭ്രൂണാവസ്ഥയിൽ കുഞ്ഞുങ്ങളുടെ മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന് ഗർഭിണികൾ പോഷകാഹാരവും വിറ്റാമിനുകളും ലവണങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും കൃത്യമായ ആന്റി നേറ്റൽ പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്.
ആദ്യ പല്ല് മുളയ്ക്കുന്പോൾ…
കുഞ്ഞുങ്ങളിൽ ആദ്യപല്ല് മുളയ്ക്കുന്പോൾ മുതൽ തന്നെ ദന്തപരിചരണം ആവശ്യമാണ്. പ്രാരംഭ ശൈശവകാല ദന്തക്ഷയം ഫലപ്രദമായി തടയേണ്ടതും ചികിത്സിക്കേണ്ടതുമാണ്.
പോടുകൾ അടയ്ക്കാം
കുഞ്ഞുങ്ങൾക്ക് ദന്തക്ഷയപ്രതിരോധത്തിന്റെ ഭാഗമായി ഉപരിതല ഫ്ളൂറൈഡ് ലേപനങ്ങൾ നല്കുകയും പിറ്റ് ആൻഡ് ഫിഷർ പോടുകൾ നീക്കി അടച്ചു സംരക്ഷിക്കേണ്ടതുമാണ്. പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കൂ. ജീവിതത്തിൽ പുഞ്ചിരി നിറയ്ക്കൂ.
************* **********************
ദന്തരോഗികളിൽ മറ്റു രോഗങ്ങൾക്കു സാധ്യത
ദന്തരോഗങ്ങൾ ചിലപ്പോൾ പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, കരൾ, വൃക്കരോഗങ്ങൾ, ചർമരോഗങ്ങൾ, രക്തക്കുഴലുകളുടെ ചുരുങ്ങൾ തുടങ്ങിയ ഗുരുതര ശാരീരിക പ്രശ്നങ്ങൾക്കു കാരണമാവും.
ശ്രദ്ധിക്കുക…
* പല്ല് ക്ലീനിംഗ്, മോണരോഗ ചികിത്സ, ചെക്കപ്പ് എന്നിവ കൃത്യസമയങ്ങളിൽ നടത്തുക.
* പുകവലി, മദ്യപാനം, മുറുക്കൽ തുടങ്ങിയവ തീർത്തും ഉപേക്ഷിക്കുക.
* രണ്ടുനേരവും കൃത്യമായി പല്ലു തേക്കുന്നതു ശീലമാക്കുക. രാത്രിയിൽ ഭക്ഷണം കഴിച്ചതിനു ശേഷം നിർബന്ധമായും പല്ലു തേക്കുക.
രണ്ടാഴ്ചയിലധികം ഉണങ്ങാതെയുള്ള വേദനയില്ലാത്ത മുറിവുകൾ…
വായിൽ രണ്ടാഴ്ചയിലധികം ഉണങ്ങാതെയുള്ള വേദനയില്ലാത്ത മുറിവുകൾ, വ്രണങ്ങൾ, വിള്ളലുകൾ, നീർവീഴ്ച, പഴുപ്പ് എന്നിവ ഉണ്ടെങ്കിൽ പരിശോധനയ്ക്കു വിധേയമാക്കുക. ഓറൽ കാൻസറും മറ്റു കാൻസറുകൾക്കു മുന്നോടിയായ രോഗങ്ങളും ഇല്ലെന്ന് ഉറപ്പു വരുത്തുക.
പല്ല് കൊഴിഞ്ഞു പോയാൽ…
പല്ല് കൊഴിഞ്ഞുപോയ ഇടങ്ങളിൽ പല്ലുവച്ചു സംരക്ഷിച്ചാൽ അതു ഫലപ്രദവും മറ്റു പ്രയാസങ്ങളിൽ നിന്നുള്ള സംരക്ഷണവുമാണ്. ദന്തരോഗങ്ങൾ മൂർധന്യാവസ്ഥയിലേക്കു പോകാതെ നേരത്തേതന്നെ ചികിത്സിച്ചു മാറ്റുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
കേരള ഹെൽത് സർവീസസ്