നാദാപുരം: വടകര ഗവ. ആശുപത്രിയില്‍ പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. എടച്ചേരി സെന്ററിലെ മുപ്പത്തിനാലുകാരി ക്കാണ് ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെ ചികിത്സ നിഷേധിച്ചത്. വീട്ടില്‍ വച്ച് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയും ബന്ധുക്കളും വടകര ജില്ലാ ആശുപത്രിയില്‍ എത്തുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ ഡോക്ടറും നഴ്സുമില്ലെന്നും കോഴിക്കോട് പോവണമെന്നും ജീവനക്കാര്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കോഴിക്കോടേക്കുള്ള യാത്രാ മദ്ധ്യേ യുവതിക്ക് പ്രസവ വേദന കലശലാവുകയും കൊയിലാണ്ടി ഗവ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.