അനാവശ്യആശുപത്രി സന്ദർശനംഒഴിവാക്കാം
ഗര്ഭകാല പരിശോധനകളും കുത്തിവെപ്പുകളും മുടക്കേണ്ടതില്ല. എന്നാല്, അനാവശ്യമായി ആശുപത്രിയില് പോകുന്നത് ഒഴിവാക്കുക.
പരിശോധന മുടക്കുന്നതും അയണ്, ഫോളിക് ആസിഡ് ഗുളികകള് കഴിക്കാതിരിക്കുന്നതും മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകും. കുഞ്ഞിനു തൂക്കക്കുറവ്, പ്രായത്തിനനുസരിച്ചു വളര്ച്ച ഉണ്ടാകാതിരിക്കുക എന്നിവയും ഇതുമൂലം ഉണ്ടാകാം.
പ്രസവത്തിനു മുമ്പ് അഞ്ചു പ്രാവശ്യവും പ്രസവശേഷം മൂന്നു പ്രാവശ്യവുമാണ് സാധാരണ പരിശോധനക്കായി പോകേണ്ടത്.
അനാവശ്യ സ്കാനിംഗുകള് ഒഴിവാക്കണം.
വീട്ടിലുണ്ടാക്കിയഭക്ഷണം
വീട്ടിലുണ്ടാക്കുന്ന ആഹാരം സമയത്ത് ചൂടോടെ കഴിക്കുക. ഭക്ഷണത്തില് ധാരാളം നാരുകള് (ഫൈബര്) ഉള്പ്പെട്ടതായി ഉറപ്പുവരുത്തണം.
തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കുക. ഒരു കിലോയ്ക്ക് 30 മില്ലി ലിറ്റര് എന്ന തോതില് ശരീരഭാരത്തിനനുസരിച്ചു പ്രതിദിനം വെള്ളം കുടിക്കണം. ഇതാണ് ആരോഗ്യകരമായ ജീവിത ശൈലി.
വൃത്തിയുള്ള പാത്രങ്ങൾ;വൃത്തിയോടെ പാചകം;
ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും വൃത്തിയുള്ള പാത്രങ്ങള് ഉപയോഗിക്കുക. പറ്റാവുന്ന തരത്തില് ഡോക്ടറുടെ ഉപദേശമനുസരിച്ചു വ്യായാമം ചെയ്യാം.
പച്ചക്കറികളും പഴങ്ങളും
ഫ്രഷ് പച്ചക്കറികളും പഴങ്ങളും കഴിക്കുക.
ദിവസവും അഞ്ചു ഗ്രാം ഉപ്പു മതി.
പ്രതിദിനം ആറു സ്പൂണ് പഞ്ചസാരയില് കൂടുതല് കഴിക്കരുത്.
ഗര്ഭിണികള്ക്ക് ആവശ്യമായ പോഷകങ്ങള് അടങ്ങിയ മീനും അണ്ടിപരിപ്പും പോലെയുള്ള ഭക്ഷണങ്ങള് കഴിക്കാം.
ലഹരി പദാര്ത്ഥങ്ങള് ഒരു കാരണവശാലും ഉപയോഗിക്കരുത്.
തയാറാക്കിയത്: സീമ മോഹന്ലാല്
വിവരങ്ങള്ക്ക് കടപ്പാട്: ഡോ. എന്.എസ്. അയ്യര്, യുനിസെഫ്
ഗർഭിണികളും കോവിഡും -1 കോവിഡ് കാലത്ത് ഗര്ഭിണികള്ക്കാവശ്യം കൂടുതല് കരുതല്