ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞ യു​വ​തി കാ​മു​ക​നി​ൽ നി​ന്ന് ഗ​ർ​ഭി​ണി​യാ​യി പ്ര​സ​വി​ച്ചു ; കു​ഞ്ഞി​നെ വി​റ്റു​കി​ട്ടി​യ കാ​ശി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; പ​രാ​തി​യു​മാ​യി യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്

ത​ഞ്ചാ​വൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ നാ​ല​ര ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ അ​ച്ഛ​നും നാ​ല് വ​നി​താ ബ്രോ​ക്ക​ർ​മാ​രും അ​റ​സ്റ്റി​ൽ. ഈ​റോ​ഡ് സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ർ (28), ആ​ർ സെ​ൽ​വി (47), എ ​സി​ദ്ദി​ക ബാ​നു (44), എ​സ് രാ​ധ (39), ജി ​രേ​വ​തി (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ഞ്ഞി​നെ വി​റ്റു കി​ട്ടി​യ പ​ണം പ​ങ്കു​വ​ച്ച​തി​നെ​ച്ചൊ​ല്ലി കു​ഞ്ഞി​ന്‍റെ അ​മ്മ​യും അ​ച്ഛ​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്.

ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഈ​റോ​ഡി​ലു​ള്ള ആ​ൺ​സു​ഹൃ​ത്താ​യ സ​ന്തോ​ഷി​ൽ​നി​ന്ന് ഗ​ർ​ഭി​ണി​യാ​യ​ത്. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഗ​ർ​ഭഛി​ദ്ര​ത്തി​നാ​യി പ​ല ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. വീ​ട്ടു​കാ​ർ വി​ഷ​യം അ​റി​യാ​തി​രി​ക്കാ​ൻ സു​ഹൃ​ത്താ​യ സെ​ൽ​വി​യു​ടെ വീ​ട്ടി​ലേ​ക്ക് യു​വ​തി താ​മ​സം മാ​റി. ഈ​റോ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​നം പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി.

അ​തി​നു മു​ൻ​പേ നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞി​നെ വി​ൽ​ക്കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു.മ​ക്ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ​നി​ന്ന് നാ​ല​ര​ക്ഷം രൂ​പ വാ​ങ്ങി​യ ശേ​ഷം ക​ഴി​ഞ്ഞ മാ​സം 30ന് ​കു​ഞ്ഞി​നെ കൈ​മാ​റി.

ജ​നി​ച്ച് 40 ദി​വ​സ​മാ​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ കൈ​മാ​റി​യ​ത്. ത​നി​ക്ക് കി​ട്ടി​യ വി​ഹി​തം കു​റ​ഞ്ഞു​പോ​യെ​ന്ന് പ​റ​ഞ്ഞ് കു​ഞ്ഞി​ന്‍റെ അ​മ്മ ഇ​ട​ഞ്ഞ​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്താ​യ​ത്.

കു​ഞ്ഞി​ന്‍റെ അ​മ്മ​യു​ടെ​യും കു​ഞ്ഞി​നെ വാ​ങ്ങി​യ നാ​ഗ​ർ​കോ​വി​ലി​ലെ ദ​മ്പ​തി​ക​ളു​ടെ​യും അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് ഈ​റോ​ഡ് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment