ബെയ്ജിംഗ്: വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലം 26 തവണ ഗര്‍ഭഛിദ്രം സംഭവിച്ച് ഒടുവില്‍ 37-ാം വയസില്‍ സില് അമ്മയായ യുവതിയുടെ അനുഭവത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച.
ചൈനയിലെ ചംഗ്ഷ ചൈല്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രി ഒരു യുവതിയുടെ അനുഭവങ്ങള്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
ഒരു വലിയ സ്വപ്നം പൂവണിഞ്ഞു എന്ന പേരില്‍ ആശുപത്രി പങ്കുവച്ച കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാജ്യങ്ങളിലുള്ള നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
അമ്മയാകുക എന്നത് സന്തോഷമുള്ള കാര്യമാണെങ്കില്‍പ്പോലും അതിനേക്കാള്‍ സ്ത്രീകളുടെ ജീവന് പ്രധാനമാണെന്ന് നിരവധി സ്ത്രീകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
26 തവണ ഗര്‍ഭഛിദ്രം സംഭവിച്ച ഈ 37 വയസുകാരിയുടെ അനുഭവം സന്തോഷത്തിനപ്പുറം ഭയവുമുണ്ടാക്കുന്നുവെന്ന് ചില സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
ഇത്ര ഹൈ റിസ്ക് ഗര്‍ഭത്തിന്റെ കഥകള്‍ മാതൃകാപരമെന്ന തരത്തില്‍ ആഘോഷിക്കപ്പെടേണ്ടതില്ലെന്ന അഭിപ്രായവും പലരും പങ്കുവച്ചു.
എന്നാല്‍ യുവതിയുടെ അനുഭവം പ്രതീക്ഷ നഷ്ടപ്പെട്ട പല സ്ത്രീകള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം.