കടുത്തുരുത്തി: പീഡനത്തെ തുടർന്ന് പതിനേഴുകാരി പ്രസവിച്ച കേസിൽ കാമുകൻ ഒളിവിൽ. 24 ആഴ്ച്ച പ്രായമായ കുഞ്ഞിനാണ് പെണ്‍കുട്ടി കഴിഞ്ഞദിവസം ജന്മം നൽകിയത്. വളർച്ചയെത്താത്ത കുഞ്ഞിനെ ചാപിള്ളയായിട്ടാണ് പുറതെടുത്തത്. ഞീഴൂർ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായത്.
വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. പീഡനം നടത്തിയ യുവാവ് പെണ്‍കുട്ടിയുടെ കാമുകനാണെന്ന് പോലീസാണ് പറഞ്ഞത്. സംഭവത്തിൽ പോക്സോ ആക്ട് പ്രകാരമാണ് 24 കാരനായ കാമുകനെതിരെ കേസ് എടുത്തിരിക്കുന്നത്.