ലക്നോ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാൻ ശ്രമം. ഹപുരിലാണ് സംഭവം.
പൊള്ളലേറ്റ് ഗുരുതര പരിക്കേറ്റ 21കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. അവിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് ഇരുവരും കൊലപാതക ശ്രമം നടത്തിയത്.
ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് അമ്മയും സഹോദരനും ചോദിച്ചുവെങ്കിലും പെണ്‍കുട്ടി ഉത്തരം നല്‍കിയില്ല. തുടര്‍ന്ന് അമ്മയും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയ വനമേഖലയില്‍ എത്തിച്ചതിന് ശേഷം തീകൊളുത്തുകയായിരുന്നു.
സംഭവം കണ്ട കര്‍ഷകരാണ് പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും പോലീസ് പിടികൂടി. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.