തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഗർഭിണിയെ കാണാതായി. കിളിമാനൂർ സ്വദേശി ഷംനയെയാണു കാണാതായത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ആശുപത്രിയിൽ പരിശോധനയ്ക്കായി പ്രവേശിച്ചതാണ് ഷംന.
തുടർന്ന് ഇവരെ കാണാതാവുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.