മയൂർബഞ്ച്: ചുട്ടുപൊള്ളുന്ന വെയിലിൽ ഗർഭിണിയായ യുവതിയെ മൂന്നു കിലോമീറ്റർ നടത്തിച്ച് പോലീസിന്റെ ക്രൂരത. ഒഡിഷ മയൂർബഞ്ച് ജില്ലയിലാണ് സംഭവം. ഹെൽമറ്റ് പരിശോധനയുടെ ഭാഗമായായിരുന്നു നടപടി.
യുവതിയും ഭർത്താവും ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് പോകവെ പോലീസ് തടഞ്ഞു നിർത്തി.ഭർത്താവിന് മാത്രമായിരുന്നു ഹെൽമറ്റുണ്ടായിരുന്നത്.
യുവതി ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്ന് 500 രൂപ പിഴയിട്ടു. കൂടാതെ കിലോമീറ്ററുകൾ അകലെയുള്ള പോലീസ് സ്റ്റേഷനിൽ പോയി പിഴ അടച്ചുവരാനും ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഇവർ മൂന്നുകിലോമീറ്ററോളം കാൽനടയായി നടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നടപടിയുമായി ജില്ലാ പോലീസ് മേധാവി രംഗത്തെത്തി. സരത് പോലീസ് സ്റ്റേഷനിലെ എസ്ഐ റീന ബക്സലിനെയാണ് സ്ഥലം മാറ്റിയത്.