രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഈ അവസരത്തില്‍ രാപകലില്ലാതെ സ്വന്തം ആരോഗ്യം പോലും പ്രവര്‍ത്തിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരുമെല്ലാം.
തന്റെ ആരോഗ്യ അവസ്ഥ പോലും മറന്ന് പൊരിവെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ഗര്‍ഭിണിയായ പോലീസുകാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
സമാനമായ മറ്റൊരു സംഭവമാണ് ഗുജറാത്തില്‍ നിന്ന് പുറത്ത് വരുന്നത്. ഗുജറാത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന നാല് മാസം ഗര്‍ഭിണിയായ ഒരു നഴ്‌സിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നാന്‍സി ആയ്‌സ മിസ്ത്രി എന്ന നഴ്സിന്റെ ചിത്രങ്ങളാണ് എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചത്. സൂറത്തിലെ കോവിഡ് കെയര്‍ സെന്ററിലെ രോഗികളെയാണ് നാന്‍സി പരിചരിക്കുന്നത്.
” നഴ്സ് എന്ന നിലയിലുള്ള എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാര്‍ഥനയായാണ് ഞാന്‍ കരുതുന്നത്” നാന്‍സി പറയുന്നു.
വിശ്രമിക്കേണ്ട സാഹചര്യത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തി കോവിഡ് രോഗികളെ പരിചരിക്കുന്ന നാന്‍സിയുടെ മനസ്സിനെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.