മഴക്കാല പ്രസവങ്ങൾ ഇനി റോഡിലോ‍? പ്രസവത്തിന് ആശുപത്രിയിലേക്കു വരികയായിരുന്ന വാഹനം ഗട്ടറിൽ വീണതിനെ തുടർന്നു യുവതി പ്രസവിച്ചു ; ഈ റോഡിൽ അപകടങ്ങൾ പതിവെന്ന് നാട്ടുകാർ

pregnant-ekm

പെ​രു​മ്പാ​വൂ​ർ: പ്ര​സ​വ​ത്തി​നാ​യി കാ​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന യു​വ​തി വാ​ഹ​നം ഗ​ട്ട​റി​ൽ വീ​ണ​തി​നെ തു​ട​ർ​ന്നു പ്ര​സ​വി​ച്ചു. പെ​രു​മ്പാ​വൂ​ർ പി.​പി.​റോ​ഡി​ൽ വാ​ത്തി​യാ​യ​ത്ത് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 1.50നാ​ണ് സം​ഭ​വം.

വി​വ​രം അ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​ണ് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ലേ​ബ​ർ റൂ​മി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വ​ർ സു​ഖ​മാ​യി​രി​ക്കു​ന്നു. ത​മി​ഴ​നാ​ട് സ്വ​ദേ​ശി​നി​യാ​യ സു​നി​ത(28)​യാ​ണ് കാ​റി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. കു​ഞ്ഞി​ന് 2.8 കി​ലോ തൂ​ക്കം ഉ​ണ്ട്.

ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പ​ഴ​യ പി.​പി.​റോ​ഡ് ഗ​ട്ട​റാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്തു വകുപ്പും പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​ണെന്നു സമീപവാസികൾ പറഞ്ഞു. ഈ ​വ​ഴി​യി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഇ​തി​നു മു​ൻ​പും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts