കോവിഡ് കാലത്ത് ഏറ്റവുമധികം ആദരിക്കപ്പെടേണ്ടവരാണ് ആരോഗ്യ പ്രവര്‍ത്തകരും നിയമ പാലകരും. അത്തരത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
പൊരി വെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഡ്യൂട്ടിയില്‍ മുഴുകിയിരിക്കുന്ന ഗര്‍ഭിണിയായ ഒരു പോലീസുകാരിയുടെ വീഡിയോ ഇഇതിനോടകം വൈറലായിക്കഴിഞ്ഞു.
ദണ്ഡേവാഡ മേഖലയിലെ ഡിഎസ്പിയായ ശില്‍പ സഹുവാണ് ആ പോലീസ് ഉദ്യോഗസ്ഥ. സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം യാത്രക്കാരെ നിരീക്ഷിക്കുന്ന ഡിഎസ്പിയാണ് വീഡിയോയിലുള്ളത്.
യാത്രക്കാരുടെ അരികിലെത്തി കാര്യങ്ങള്‍ തിരക്കുന്നതും വണ്ടികള്‍ പരിശോധിച്ച് കടത്തി വിടുന്നതും വീഡിയോയിലുണ്ട്.