അടിമാലി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു.
വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതി മുങ്ങുകയായിരുന്നു.
മൂന്നു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.ഇന്നലെ ഉച്ചയോടെയാണ് വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ രണ്ടാനച്ഛനും അമ്മയും ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായി. സംഭവം അറിഞ്ഞതോടെ മാതാവ് ബോധരഹിതമായി വീണു.
തുടര്‍ന്ന്, ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. രംഗം പന്തിയല്ലെന്നു കണ്ട പ്രതി ഇതിനിടെ ആശുപത്രിയില്‍നിന്നു മുങ്ങി.
പാലക്കാട് സ്വദേശിയായ പ്രതി വര്‍ഷങ്ങളായി പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസം. മൂന്നാറില്‍ ഹോട്ടല്‍ തൊഴിലാളിയാണ്.
ഒന്നിലേറെ തവണ രണ്ടാനച്ഛന് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി കൊടുത്തിട്ടുണ്ട്. അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മറ്റാരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ പെണ്‍കുട്ടിയെ വിശദമായ കൗണ്‍സിലിംഗിനു വിധേയമാക്കുമെന്ന് പോലീസ്.