പ്രസവവേദനയിൽ ശീതൾ അലറിക്കരഞ്ഞു, ആംബുലൻസ് വേഗത്തിൽ പാഞ്ഞു; പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ന്‍  കഴിയാതെ വന്നതോടെ  നഴ്സ് സിജുവിന്‍റെ പരിചരണത്തിൽ യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം

 

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ന്‍​സി​നു​ള്ളി​ല്‍ യു​വ​തി​ക്ക് സു​ഖ പ്ര​സ​വം. ചെ​ങ്ങ​ന്നൂ​ര്‍ പെ​രി​ങ്ങാ​ല വ​ലി​യ​പ​റ​മ്പി​ല്‍ അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ ശീ​ത​ള്‍ (27) ആ​ണ് ആ​ണ്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 3.30നാ​ണ് സം​ഭ​വം. ശീ​ത​ളി​ന് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ഉ​ട​ന്‍ ത​ന്നെ ചെ​ങ്ങ​നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​വി​ടെ നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ശീ​ത​ളി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ന്‍ ഡോ​ക്ട​ര്‍ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം തേ​ടി.തി​രു​വ​ന​ന്ത​പു​രം ടെ​ക്‌​നോ​പാ​ര്‍​ക്കി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് ഉ​ട​ന്‍ ത​ന്നെ അ​ത്യാ​ഹി​ത സ​ന്ദേ​ശം ചെ​ങ്ങ​നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന് കൈ​മാ​റി.

ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി ശീ​ത​ളി​നെ ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.

കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ശീ​ത​ളി​ന്‍റെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ക​യും എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ സി​ജു​വി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മ​ല്ല എ​ന്ന് മ​ന​സി​ലാ​ക്കു​ക​യും ഇ​തി​ന് വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്തു.

സി​ജു​വി​ന്‍റെ പ​രി​ച​ര​ണ​ത്തി​ല്‍ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ശീ​ത​ള്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. പ്ര​ഥ​മ ശു​ശ്രൂ​ക്ഷ ന​ല്‍​കി​യ ശേ​ഷം ഉ​ട​ന്‍ ത​ന്നെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും സ​മീ​പ​ത്തു​ള്ള കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ഭി​ലാ​ഷ്, ശീ​ത​ള്‍ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞാ​ണ് ഇ​ത്.

Related posts

Leave a Comment