കോട്ടയം: കടുത്ത വയറുവേദയെത്തുടർന്ന് ആശുപത്രിയിലെത്തിയ കുട്ടിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞത് കേട്ട് വീട്ടുകാർക്ക് ഞെട്ടൽ. പതിനാലുവയസുകാരി പൂര്‍ണ്ണ ഗര്‍ഭിണി. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്കാനിംഗ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
ഡോക്ടര്‍ വിവരം പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു.
കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് ബന്ധുതന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തി. ഇയാള്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും.