ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയ്ക്കു നേരെ പാലായില്‍ ആക്രമണം. പെണ്‍കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി.
പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് സംഭവം. യുവാക്കളായ നാലു പേര് ഗര്‍ഭിണിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പാലാ പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.
പാലാ സ്വദേശികളായ ജിന്‍സി ഭര്‍ത്താവ് അഖില്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നല്കിയ പരാതിയിലാണ് പാലാ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ എസ് (39), അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്സണ് (38), വര്‍ക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാല എസ്എച്ച് ഒ കെ .പി തോംസണ്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനു ശേഷമായിരുന്നു അറസ്റ്റ്. സിസിടിവി അടക്കമുള്ള നിര്‍ണായക തെളിവുകളും പോലീസ് പരിശോധിച്ചതായി വിവരമുണ്ട്.
വയറിന് ചവിട്ടേറ്റ യുവതി പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് യുവതിക്ക് ബ്ലീഡിങ് ഉണ്ടായതായി വിവരമുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഇന്നലെ വൈകുന്നേരം ആറരയോടെ ആണ് സംഭവങ്ങള്‍ക്ക് തുടക്കം. പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ കാര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നയാള്‍ വിദ്യാര്‍ത്ഥിയും ഗര്‍ഭിണിയുമായ യുവതിയോട് അസഭ്യമായി സംസാരിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം.
ഭര്‍ത്താവുമൊപ്പം നടന്നു പോകുമ്പോള്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് കമന്റടിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടായത്.
ഇത് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഭര്‍ത്താവായ അഖിലിനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.
അടി കൊണ്ട് അഖില്‍ നിലത്തുവീണതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറ് മാസം ഗര്‍ഭിണിയായ ജിന്‍സിയെ വയറ്റില്‍ ചവിട്ടിയത് അത് എന്നാണ് മൊഴി.
വിവരം പോലീസില്‍ അറിയിക്കാന്‍ ശ്രമിച്ചത് ആക്രമികള്‍ തടഞ്ഞതായും ദമ്പതികള്‍ പറഞ്ഞു. പോലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വണ്ടിയിടിപ്പിക്കാനായിരുന്നു സംഘത്തിന്റെ ശ്രമമെന്നും പരാതിയിലുണ്ട്.
വിവരമറിഞ്ഞ് പോലീസ് വരുന്നതിന് തൊട്ടു മുന്‍പ് പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് വാഹനത്തില്‍ കടന്നു.
ഇവര്‍ക്കായി അന്വേഷണം ആരംഭിച്ച പോലീസ് രാത്രി വൈകി എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പാലാ പോലീസ് അറിയിച്ചു.
നഗരത്തിനുള്ളില്‍ പട്ടാപ്പകല്‍ ഗര്‍ഭിണി ആക്രമിക്കപ്പെട്ടത് ആളുകളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.കോട്ടയത്ത് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയുടെ വയറിനു ചവിട്ടി പരിക്കേല്‍പ്പിച്ചു ! പെണ്‍കുട്ടി ആശുപത്രിയില്‍; നാലു യുവാക്കള്‍ പിടിയില്‍…

നഗരത്തിനുള്ളില്‍ പട്ടാപ്പകല്‍ ഗര്‍ഭിണി ആക്രമിക്കപ്പെട്ടത് ആളുകളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.