തിരുവല്ല: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന യുവാവ് അറസ്റ്റിൽ. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് കുഞ്ഞ് മരിച്ചത്. മറ്റൊരു യുവതിയുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നു.
ഈ ബന്ധം തുടരുവാൻ ഗർഭിണിയായ യുവതിയും കുഞ്ഞും തടസമായതിനാൽ ഇവരെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.