അമ്പലപ്പുഴ: പ്രസവ ശുശ്രൂഷയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ നാലംഗസംഘം അന്വേഷണം നടത്തും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ആരോഗ്യമന്ത്രി ഡോ. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. നാലുദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കൈമാറണം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ അൻസർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.