പൂ​ർ​ണ ഗ​ർ​ഭി​ണി​യെ​ക്കൊ​ണ്ട് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യി​ച്ചു; ഭ​ർ​ത്താ​വി​നെ നി​ർ​ത്തി​പ്പൊ​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

പ്ര​സ​വ​സ​മ​യം അ​ടു​ത്ത ഭാ​ര്യ​യെ​ക്കൊ​ണ്ട് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്കി ഫ്രി​ഡ്ജി​ൽ വ​യ്പി​ച്ച ഭ​ർ​ത്താ​വി​നെ നി​ർ​ത്തി​പ്പൊ​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ.

പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യോ​ട് ഒ​രു മാ​സ​ത്തെ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ പ​റ​ഞ്ഞ​ത് എ​ത്ര നീ​ച​മാ​യ പെ​രു​മാ​റ്റ​മാ​ണെ​ന്നും ഭാ​ര്യ എ​ന്താ വേ​ല​ക്കാ​രി​യോ? എ​ന്നു തു​ട​ങ്ങി​യ രോ​ഷാ​കു​ല​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ ഉ​യ​ർ​ന്ന​ത്. പു​രു​ഷ​ന്മാ​ർ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി ക​ഴി​ച്ചാ​ൽ ലോ​കം ഇ​ടി​ഞ്ഞു​വീ​ഴു​മോ എ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ന്നു.

ജ​പ്പാ​നി​ലാ​ണു വി​ചി​ത്ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഒ​ന്പ​തു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് യു​വ​തി ത​ന്‍റെ ഭ​ർ​ത്താ​വി​നു 30 ദി​വ​സ​ത്തെ ഭ​ക്ഷ​ണം ത​യാ​റാ​ക്കി ഫ്രീ​സ​റി​ൽ വ​ച്ച​ത്. താ​ൻ പ്ര​സ​വി​ച്ചു കി​ട​ക്കു​മ്പോ​ൾ ഭ​ർ​ത്താ​വി​നു ക​ഴി​ക്കാ​ൻ​വേ​ണ്ടി​യാ​ണ് ഈ​വി​ധം ഒ​രു​മി​ച്ചു ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ​ത്. പ്ര​സ​വ​ത്തി​നാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നു മു​മ്പായി​രു​ന്നു ഇ​ത്.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് അ​നു​ഭ​വ​ങ്ങ​ൾ സ​ഹി​തം ചി​ല​ർ വി​വ​രി​ച്ചു. ഭ​ർ​ത്താ​വി​നോ​ടു​ള്ള ഭാ​ര്യ​യു​ടെ ക​രു​ത​ലാ​യി ഇ​തി​നെ ക​ണ്ടാ​ൽ​പ്പോ​രെ എ​ന്നു ചോ​ദി​ച്ച​വ​രോ​ടു ഒ​ന്പ​താം മാ​സ​ത്തി​ൽ ഭ​ർ​ത്താ​വ​ല്ലേ ക​രു​ത​ൽ കാ​ണി​ക്കേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ മ​റു​ചോ​ദ്യം.

Related posts

Leave a Comment