റോഡരികിൽ അജ്ഞാതരുടെ കുത്തേറ്റ് രക്തം വാർന്ന നിലയിൽ ഗർഭിണി: മുഖത്തും വയറിനും മുറിവേറ്റു

ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ​വി​ഹാ​റി​ൽ 19 വ​യ​സു​ള്ള ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ല്ല ഗാ​വി​ലെ ഫ​യ​ർ ബ്രി​ഗേ​ഡി​ന് സ​മീ​പ​മാ​ണ് മു​ഖ​ത്തും വ​യ​റി​ലും കു​ത്തേ​റ്റ നി​ല​യി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വ​തി ആ​യു​ർ​വേ​ദ സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​ർ ആ​ക്ര​മി​ച്ച​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും ത​ക​ർ​ന്ന മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു. പ​രി​ച​യ​ക്കാ​ർ ആ​രെ​ങ്കി​ലു​മാ​ണോ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ​ത്തും അ​ടി​വ​യ​റ്റി​ലും ഒ​ന്നി​ല​ധി​കം കു​ത്തേ​റ്റ മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും  പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പമാണ് താ​മ​സി​ക്കു​ന്ന​ത്.

Related posts

Leave a Comment